ഉപയോഗശൂന്യമായ എടിഎമ്മുകൾ ലേലത്തിൽ വിളിച്ചെടുത്ത് പൊളിച്ചുനോക്കും: തൃശ്ശൂരിൽ എടിഎം കവർച്ച നടത്തിയ പ്രതികൾ പരിശീലനം നേടിയത് ഇങ്ങനെ

SEPTEMBER 28, 2024, 9:34 AM

തൃശ്ശൂർ: തൃശ്ശൂരിൽ എടിഎം കവർച്ച നടത്തിയ പ്രതികൾ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്. 10 മിനിറ്റിൽ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയിലുള്ള പരിശീലനമാണ് സംഘം നടത്തിയിരിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകൾ ഇന്നലെ പുലർച്ചെയാണ് സംഘം കൊള്ളയടിച്ചത്.

ബാങ്കുകളിൽ നിന്ന് ഉപയോഗശൂന്യമായ എടിഎമ്മുകൾ ലേലത്തിൽ വിളിച്ചെടുത്ത് ഹരിയാനയില മെവാത്തിൽ എത്തിച്ച് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കൊള്ള സംഘം പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ശേഷം ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടർ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുകയെന്നാണ് സംശയിക്കുന്നത്. 

എല്ലാ എടിഎമ്മുകളുടേയും ഘടന ഒരുപോലെയല്ല. ചിലതിനകത്തും പുറത്തുമായി രണ്ട് പാളികളിലായിട്ടായിരിക്കും ക്യാഷ് ട്രേ ഉണ്ടായിരിക്കുക. ചില കമ്പനികളുടെ മെഷീനുകളിൽ ലോഹപാളിക്കു പുറമേ ഇരുമ്പുകമ്പി പാകിയ കോൺക്രീറ്റ് പാളി കൂടിയുണ്ടാകും.

vachakam
vachakam
vachakam

ഇത്തരം കൗണ്ടറുകൾ ഗ്യാസ് കട്ടർ ഉപേയോഗിച്ച് തകർക്കാനാകില്ല. ചിലത് ഉള്ളിലേത് ഇരുമ്പ് പോലെയായിരിക്കും പ്രവർത്തിക്കുക.

എടിഎം തകർക്കുന്ന സമയത്ത് എസ്ബിഐ കൺട്രോൾ റൂമിലേക്ക് സന്ദേശം പോയെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ മാപ്രാണത്ത് മാത്രമാണ് എടിഎം കൗണ്ടറിലെ അലാറം പ്രവർത്തിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. എടിഎം മെഷീനുകളിൽ ഹീറ്റ് സെൻസർ ഉള്ളതിനാൽ ഗ്യാസ് കട്ടറിന്റെ ചൂട് തട്ടിയാൽ അലാറം മുഴങ്ങും. സെൻസർ ബാങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ തത്സമയം മോഷണ വിവരം പുറത്തറിയും. ഇങ്ങനെയാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നാണ് സൂചന.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam