തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം

SEPTEMBER 28, 2024, 1:47 PM

തൃശൂര്‍: തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ചായിരുന്നു ആകാശപാതയുടെ നിർമ്മാണം. 

ശക്തന്‍നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്നും ഇതു സിപിഎമ്മിന്റെ രാഷട്രീയപാപ്പരത്തം മൂലമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍ ആരോപിച്ചു.

സുരേഷ് ഗോപിയുടെ സൗകര്യംപോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസില്‍ ഉള്‍പ്പെടുത്തിയതു ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു.

vachakam
vachakam
vachakam

 പ്രോട്ടോകോള്‍പ്രകാരം സംസ്ഥാനമന്ത്രിയെക്കാള്‍ മുകളിലാണ് കേന്ദ്രമന്ത്രിയുടെ സ്ഥാനം. പക്ഷേ, പ്രോട്ടോകോള്‍ ലംഘിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എംബി രാജേഷിനെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. 

11 കോടി ചെലവിട്ടാണ് തൃശൂരില്‍ ആകാശപ്പാത നിര്‍മിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam