ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമെന്ന് ചെന്നിത്തല

JUNE 24, 2024, 11:37 AM

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണമെന്ന്  രമേശ് ചെന്നിത്തല. 

സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ല, ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ ജീവനക്കാരോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. 

vachakam
vachakam
vachakam

കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിന്‍റെ  ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കിക്കാൻ കൂട്ടുനിൽക്കരുത്. ആനുകൂല്യം മുടക്കുന്നവർക്ക് ഒപ്പം നിന്ന് കയ്യടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam