റാഞ്ചി: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ഏകദേശം രണ്ട് മണിയോടെ റാഞ്ചി-പട്ന ദേശീയ പാതയിലാണ് അപകടമുണ്ടായത്.
പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 33-ലായിരുന്നു അപകടം നടന്നത്. സ്കോർപിയോയിൽ സഞ്ചരിച്ചിരുന്ന 14 പേരും ബീഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമവാസികളായിരുന്നു. പ്രാർത്ഥനയ്ക്കായി രാജ്രപ്പയിലേക്ക് പോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.
അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. അപകടം നടന്നയുടൻ പ്രദേശവാസികൾ ഓടിയെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കേറ്റയാളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
