നവജാത ശിശു മരിച്ച നിലയിൽ

NOVEMBER 28, 2026, 7:24 PM

എറണാകുളം:  ആലുവയിൽ ഇതര സംസ്ഥാനക്കാർ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 

ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് പ്രസവം നടന്നതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ‌ 

കുഞ്ഞിന്റെ മൃതദേഹവും അമ്മയെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടത്തല പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

vachakam
vachakam
vachakam

വീട് ജോലിക്ക് നിന്ന 31കാരിയായ ദില്ലി സ്വദേശിയാണ് പ്രസവിച്ചത്. ശുചിമുറിയില്‍ കയറിയ യുവതി ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങാതെ വന്നപ്പോള്‍ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ സംസ്‌കരിക്കാന്‍ ശ്രമിച്ചപ്പോളാണ് വിവരം പൊലീസ് അറിഞ്ഞത്. പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam