തട്ടിപ്പ് കേസിൽ മുൻ കോൺഗ്രസ് നേതാവ് സുഹെെൽ വീണ്ടും അറസ്റ്റിൽ 

NOVEMBER 28, 2026, 5:27 PM

തിരുവനന്തപുരം:  തട്ടിപ്പുകേസിൽ മുൻ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ വീണ്ടും  അറസ്റ്റിൽ.  ദുബായിലെ ജൂവലറിയിൽ പണം നിക്ഷേപിച്ചാൽ  വൻ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പലരേയും ഇതിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.  ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയതോടെയാണ് സുഹൈൽ വാർത്തകളിൽ ഇടംനേടിയത്.  എ.കെ.ജി സെന്റർ ആക്രമണ കേസിലും പ്രതിയാണ് സുഹൈൽ.

ഇത്തരത്തിൽ സംഘടനയ്ക്ക് അപമാനകരമായ പ്രവൃത്തികളിലേർപ്പെട്ടതിനാൽ സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു.

vachakam
vachakam
vachakam

 ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാൾ മുൻപ് പണം തട്ടാൻ ശ്രമിച്ചത്.

ആശുപത്രിയെ കുറിച്ച് അവമതിപ്പുണ്ടാക്കും വിധം ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഉള്ളടക്കങ്ങൾ പിൻവലിക്കണണെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്ന് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞിരുന്നു. തുടർന്ന് ആശുപത്രി മാനേജ്മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam