ഒഹായോയിൽ താങ്ക്‌സ്ഗിവിംഗ് ദിന വാഹനാപകടം: 17 വയസ്സുകാരൻ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

NOVEMBER 28, 2026, 12:57 PM

ഒഹായോ: നവംബർ 26ന് ഒഹായോയിലെ ഫ്രാങ്ക്‌ലിൻ ടൗൺഷിപ്പിൽ ഉണ്ടായ കാറപകടത്തിൽ 17 വയസ്സുകാരനായ സാമുവൽ ഹെർഷ്‌ബെർഗർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു.

അപകടത്തിൽ 18 വയസ്സുള്ള ക്രിസ് ഹെർഷ്‌ബെർഗർ, ഹെർമൻ ഹെർഷ്‌ബെർഗർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു; ഇവരെ വൂസ്റ്റർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 7:21ഓടെ പ്രെയറി ലെയ്ൻ റോഡിൽ വടക്കോട്ട് പോവുകയായിരുന്ന 2013 കിയ ഒപ്റ്റിമ കാർ റോഡിൽ നിന്നും തെന്നിമാറി മെയിൽബോക്‌സിലും ചാലിലോ കിടങ്ങിലോ ഇടിച്ചാണ് അപകടമുണ്ടായത്.

vachakam
vachakam
vachakam

മദ്യപാനം അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. വാഹനത്തിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം.

20 വയസ്സുകാരനായ ഡ്രൈവർ ആരോൺ ജെ. ഹെർഷ്‌ബെർഗറിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല;

സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വെയ്ൻ കൗണ്ടി ഷെരീഫ് ഓഫീസ്, വൂസ്റ്റർ ടൗൺഷിപ്പ് ഇഎംഎസ്, കൊറോണർ ഓഫീസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam