ഡിഎംകെ നേതാക്കൾ അമിത് ഷായെ കാണും

NOVEMBER 28, 2026, 9:26 AM

ഡൽഹി: ഡിഎംകെ നേതാക്കളായ കനിമൊഴി, ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവർ അമിത് ഷായെ കാണുമെന്ന് റിപ്പോർട്ട്.

 മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു. തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നിർണ്ണായകമായ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. 

ഇതിനിടെ കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ). എം കെ സ്റ്റാലിനെ ആർഎസ്എസ് വേഷത്തിൽ ചിത്രീകരിച്ച മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചാണ് ടിവികെ പരിഹാസവുമായി രംഗത്തെത്തിയത്.

vachakam
vachakam
vachakam

‘സ്റ്റാലിൻ എന്ന സവർക്കർ 2.0’ എന്ന കുറിപ്പോടെയാണ് ടിവികെയുടെ ഐടി വിഭാഗം ചിത്രം പങ്കുവെച്ചത്. മറ്റൊരു ആനിമേറ്റഡ് പോസ്റ്റിൽ എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ആർഎസ്എസ് അംഗങ്ങളായി പ്രതിജ്ഞ ചെയ്യുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam