ഹൂസ്റ്റണിൽ വർണാഭമായി വേൾഡ് മലയാളി കൗൺസിൽ ദക്ഷിൺ ഫെസ്റ്റ് 2026; വനിതാ ശാക്തീകരണത്തിനും സാംസ്‌കാരിക സമന്വയത്തിനും വേദിയായി

NOVEMBER 28, 2026, 12:19 PM

ഹൂസ്റ്റൺ: സംഗീതവും നൃത്തവും ഫാഷൻ ഷോയും വനിതാ സംരംഭകരുടെ സംഗമവും സാമൂഹിക സേവനരംഗത്തെ പ്രതിഭകൾക്കുള്ള ആദരവുമായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) അമേരിക്ക റീജിയൻ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദക്ഷിൺ ഫെസ്റ്റ് 2026' ശ്രദ്ധേയമായി. നവംബർ 20ന് ടെക്‌സസിലെ ഫ്രെസ്‌നോ ജെയിംസ് ക്‌നാനായ ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ കലാ, സാംസ്‌കാരിക, വ്യവസായ, വിദ്യാഭ്യാസ, സാമൂഹിക സേവനരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ഡബ്ല്യു.എം.സി അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ലക്ഷ്മി പീറ്ററിന്റെ ആശയത്തിലും സംവിധാനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാ സംരംഭകരുടെ ഉൽപന്ന പ്രദർശനം, സംഗീതനിശ, നൃത്താവിഷ്‌കാരങ്ങൾ, ഫാഷൻ ഷോ, ഭക്ഷ്യമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.


vachakam
vachakam
vachakam

ഡബ്ല്യു.എം.സി ഗ്ലോബലിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന വിഡിയോയും അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിലിന്റെ ആശംസാസന്ദേശവും പ്രദർശിപ്പിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് ലക്ഷ്മി പീറ്റർ ആമുഖപ്രസംഗം നടത്തി. ടീം ഗുലാബിയുടെ പ്രാർത്ഥനാനൃത്തത്തോടെ പരിപാടികൾക്ക് തുടക്കമായി.

ഡബ്ല്യു.എം.സി അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് (ഓർഗനൈസേഷൻ) ബിജു ഇട്ടൻ സ്വാഗതം ആശംസിച്ചു. നിലവിളക്ക് തെളിയിച്ച് ചടങ്ങിന് ഔപചാരിക തുടക്കം കുറിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷൻ) ജെയിംസ് കൂടൽ ഔദ്യോഗിക സന്ദേശം നൽകി. അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ പ്രസംഗിക്കുകയും സ്‌പോൺസർമാരെ ആദരിക്കുകയും ചെയ്തു.


vachakam
vachakam
vachakam

ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, സ്റ്റാഫോർഡ് മേയർ കെൻ മാത്യു എന്നിവർ മുഖ്യാതിഥികളായിരുന്നു. മേയർ കെൻ മാത്യു മുഖ്യപ്രഭാഷണം നടത്തി.

കലാവിരുന്നൊരുക്കി പ്രതിഭകൾ

മയൂര ഡാൻസ് കമ്പനിയുടെ നൃത്താവിഷ്‌കാരങ്ങളും ആദ്യാശ പ്രധാൻ അവതരിപ്പിച്ച ഒഡീസി നൃത്തവും പ്രേക്ഷകശ്രദ്ധ നേടി. സ്വരാഞ്ജലി സംഗീതസംഘത്തിന്റെ നേതൃത്വത്തിൽ ലക്ഷ്മി പീറ്റർ, മീര സക്കറിയ എന്നിവർ ഉൾപ്പെടെയുള്ള ഗായകർ സംഗീതവിരുന്നൊരുക്കി.

vachakam
vachakam
vachakam


ദക്ഷിൺ യു.എസ്.എ ഫാഷൻ ഷോസിന്റെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോയും നടനും സംവിധായകനും നാടകകൃത്തുമായ ബഡ് പട്ടേലിന്റെ പ്രത്യേക ബോളിവുഡ് കലാപ്രകടനവും ആഘോഷത്തിന് മാറ്റുകൂട്ടി. സ്വരാഞ്ജലി സംഗീതസംഘത്തിന്റെ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ നടന്ന ഫാഷൻ ഷോയോടെയാണ് കലാപരിപാടികൾ സമാപിച്ചത്.

സാമൂഹിക സേവനരംഗത്തെ പ്രതിഭകൾക്ക് ആദരം

ആത്മീയരംഗത്തെ സംഭാവനകൾക്ക് ഗീത രവുലയെയും മോഡലിങ്, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശ്രീവാണി അംബടിപുടിയെയും ആദരിച്ചു.

ക്യാപ്ടൻ മനോജ്കുമാർ പൂപ്പാറയിൽ, ലവ്‌ലി എല്ലാങ്കിയിൽ, ബിജു ഇട്ടൻ, ബഡ് പട്ടേൽ, മേ കിങ് റാബിൻ ജോ, മേ പ്രിൻസസ് സീമ ഭേരി, മേ പ്രിൻസ് തോമസ് പാതിയിൽ എന്നിവർക്കും വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് അംഗീകാരം നൽകി.


ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, ടെക്‌സസ് ഇന്റർനാഷനൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ് എന്നീ സംഘടനകളെ സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.


മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ 2026ലെ ഭരണസമിതിയെയും സ്വരാഞ്ജലി സംഗീതസംഘത്തെയും ചടങ്ങിൽ അനുമോദിച്ചു. പ്രിയങ്ക, ആകാംക്ഷ എന്നിവർക്കും പ്രത്യേക അംഗീകാരം നൽകി.


ലക്ഷ്മി പീറ്ററിന് ഡബ്ല്യു.എം.സി പ്രത്യേക പുരസ്‌കാരം

കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ വിവിധ സമൂഹങ്ങളെ ഒരുമിപ്പിക്കുന്നതിനും വനിതാ ശാക്തീകരണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ലക്ഷ്മി പീറ്ററിന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃത്വവും അമേരിക്ക റീജിയനും സംയുക്തമായി പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.


വനിതാ സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്താനും കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള അവസരമായി ദക്ഷിൺ ഫെസ്റ്റ് മാറി.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വിവിധ ഇന്ത്യൻ കലാ-സാംസ്‌കാരിക പാരമ്പര്യങ്ങളെ ഒരേ വേദിയിൽ അണിനിരത്തിയ ദക്ഷിൺ ഫെസ്റ്റ് 2026 സൗഹൃദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും വനിതാ ശാക്തീകരണത്തിന്റെയും സന്ദേശം പകർന്നുകൊണ്ടാണ് സമാപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam