ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധാനത്തിൽ പുണ്യമായ പതിനെട്ടുപടി കയറ്റത്തിന് ശുഭാരംഭമായി

NOVEMBER 28, 2026, 12:39 PM

ഡാളസ്: ഓഗസ്റ്റ് 22നു ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശ പൂജയും ഒക്ടോബർ 17 മുതൽ ക്ഷേത്ര പൂജാരിമാരുടെ നേതൃത്വത്തിൽ പടി പൂജകളും കൊണ്ട് പവിത്രമായ പതിനെട്ടു പടികൾ ആദ്യത്തെ പടി കയറ്റത്തിനായി സജ്ജമായി.

നവംബർ 28ന് രാവിലെ 5:30ന് മഹാഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിക്കുകയായി. ക്ഷേത്രത്തിനോട് ചേർന്നുള്ള ഹാളിൽ നൂറിൽപരം അയ്യപ്പ ഭക്തരുടെ ഇരുമുടി കെട്ട് നിറയും ഇരുമുടി യാത്രയും ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ നടക്കും.

ശരണഘോഷയാത്രയെ തുടർന്ന്, അയ്യപ്പ ഭക്തന്മാർ പുണ്യമായ പതിനെട്ടു പടികളും ചവിട്ടി അയ്യപ്പ സന്നിധാനത്തിൽ ഇരുമുടി സമർപ്പിച്ചു അനുഗ്രഹീതരാകുവാൻ ഇനി മണിക്കൂറുകൾ മാത്രം.. ശരണം വിളികളാൽ മുഖരിതമാകുന്ന ദിവ്യ നിമിഷത്തിലേക്ക് ഓരോ ഭക്ത ജനങ്ങളേയും ഭഗവൽ നാമത്തിൽ, ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ മണ്ഡലമകരവിളക്ക് മഹോത്സവം പൂർവാധികം ഭംഗിയായി നടന്നു വരികയാണ്. ഈ വർഷത്തെ അയ്യപ്പ മണ്ഡലം, നവംബർ 16നു ആരംഭിച്ചു.

ഡിസംബർ 26നു മഹാമണ്ഡല പൂജയും ജനുവരി 14നു മകരവിളക്ക് പൂജയും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: http://www.guruvayurappan.us, [email protected]

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam