ഗുരു നാനാക്ക് ദേവ്ജിയുടെ ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കുചേർന്ന് മേയർ സൊഹ്‌റാൻ മംദാനി

NOVEMBER 28, 2026, 1:03 PM

ന്യൂയോർക്ക്: സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാർഷികമായ ഗുരുപുരബ് ആഘോഷങ്ങളിൽ പങ്കെടുത്ത് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി.

ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാര സാഹിബ് ബാബ മഖൻ ഷാ ലൊബാന സെന്ററിൽ നടന്ന ആഘോഷങ്ങളിലാണ് അദ്ദേഹം സിഖ് വിശ്വാസികൾക്കൊപ്പം ചേർന്നത്.

കാലിനേറ്റ പരിക്കിനെത്തുടർന്ന് വാക്കിംഗ് ബൂട്ടും ക്രച്ചസും ഉപയോഗിച്ചാണ് മേയർ ചടങ്ങിനെത്തിയത്. നവംബർ 19ന് മാധ്യമപ്രവർത്തകരുമായുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെയാണ് അദ്ദേഹത്തിന്റെ കാലിലെ ഞരമ്പിന് പരിക്കേറ്റത്.

vachakam
vachakam
vachakam

സിഖ് ആചാരപ്രകാരം തല മറച്ചാണ് അദ്ദേഹം ഗുരുദ്വാരയിൽ പ്രവേശിച്ചത്. തുടർന്ന് പഞ്ചാബി ഭാഷയിൽ വിശ്വാസികൾക്ക് ഗുരുപുരബ് ആശംസകൾ നേരുകയും ചെയ്തു.

ചടങ്ങിൽ വെച്ച് സിഖ് കൾച്ചറൽ സൊസൈറ്റിയുടെ ആദരവും മേയർ ഏറ്റുവാങ്ങി. ഗുർബാനി കീർത്തൻ, സേവ, ലങ്കാർ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

നവംബർ 17ന് ക്വീൻസിൽ നടന്ന ദീപാവലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam