മണ്ഡല പുനർനിർണയ ബിൽ;  ഡിഎംകെയെ അനുനയിപ്പിക്കാൻ നീക്കം

NOVEMBER 28, 2026, 7:18 PM

ദില്ലി: തിങ്കളാഴ്ച തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി.  മൂന്ന് ബില്ലുകളും ലോക്‌സഭയുടെ തിങ്കളാഴ്ചത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തി.  

ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ന് അവസാനവട്ട ശ്രമം നടത്താനാണ് ഇടത് പാർട്ടികളുടെ നീക്കം. അതേസമയം, വോട്ട് ചോർച്ച ഭയക്കുന്നുണ്ട് ഇന്ത്യാസഖ്യം.

 ഡിഎംകെയും എൻസിപിയും വൈകാതെ എൻഡിഎ മുന്നണിയുടെ ഭാഗമായേക്കും. അടുത്ത മന്ത്രിസഭ പുനസംഘടനയിൽ ഇരു കൂട്ടരെയും പരിഗണിച്ചേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം, മണ്ഡലപുനർ നിർണ്ണയ ബില്ലിൻമേലുള്ള ചർച്ചകൾക്ക് മുന്നോടിയായി പാർലമെൻ്റിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. ട്രഷറി ബഞ്ചിനോടടുത്ത് ഡിഎംകെ, എൻസിപി ശരദ്പവാർ വിഭാഗങ്ങൾക്കാണ് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. ഡിഎംകെയുടെ 22 ഉം, എൻസിപിയുടെ 8 ഉം അംഗങ്ങളുടെ ഇരിപ്പിടങ്ങളിലാണ് മാറ്റം. 

അധികാരക്കൊതി മൂത്തെന്നും, ശരദ്പവാർ പഴയതെല്ലാം മറന്നെന്നും മഹാരാഷ്‌ട്ര കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. 


vachakam
vachakam
vachakam


 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam