സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി 

NOVEMBER 7, 2026, 7:08 PM

ആലപ്പുഴ: ഓപ്പറേഷൻ തൂഫാനിടയിലും അധികൃതരെ വെല്ലുവിളിച്ച് നിരോധിത പുകയില വിൽപ്പനയുമായി പലരും രം​ഗത്തുണ്ട്. 

സ്കൂൾ കുട്ടികൾക്കും മറ്റും വിൽക്കുന്നതിനായി സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിലായി. 

 തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പട്രോളിങ്ങിനിടയിലാണ് പ്രതി പിടിയിലായത്. 

vachakam
vachakam
vachakam

അരൂക്കുറ്റിയിലെ നദുവത്ത് നഗർ സ്വദേശിയായ അഹമ്മദ് ഹാഷിമിനെയാണ് (51) പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വടുതല കുണ്ടേക്കടവ് ഭാഗത്തുവെച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വിൽപ്പന നടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ കോമ്പൗണ്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ കൂടുതൽ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam