ഫോമാ നേതൃത്വവും കൗൺസിൽ അംഗങ്ങളും കൈകോർത്തു; ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം

NOVEMBER 7, 2026, 12:59 PM

ഫോമയുടെ 2026-28 ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ദിശാബോധവും പകരുന്നതിന്റെ ഭാഗമായി സംഘടനയുടെ ജുഡീഷ്യറി, അഡൈ്വസറി, കംപ്ലയിന്റ്‌സ് കൗൺസിൽ അംഗങ്ങളുമായി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആശയവിനിമയം നടത്തി.

സൂം പ്ലാറ്റ്  ഫോമിലൂടെ സംഘടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ കൗൺസിലുകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി.

കഴിഞ്ഞ ഒക്ടോബർ 17ന് നടന്ന ജനറൽ ബോഡിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതിരുന്ന ഭാരവാഹികൾക്കും അംഗങ്ങൾക്കും അതിനുള്ള അവസരം ഈ മാസം 16ന് തിങ്കളാഴ്ച രാത്രി എട്ടിന് ഒരുക്കിയിട്ടുണ്ടെന്ന് ഫോമാ പ്രസിഡന്റ് അറിയിച്ചു. 

vachakam
vachakam
vachakam

ഫോമാ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ബിനു ജോസഫ്, വൈസ് ചെയർ ജോഫിൻ ജോസ്, കൗൺസിൽ അംഗങ്ങളായ ജോസഫ് ഔസോ, ലാലി കളപ്പുരയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കംപ്ലയിന്റ്‌സ് കൗൺസിൽ ചെയർമാൻ വർഗീസ് കെ. ജോസഫ്, സെക്രട്ടറി ഷൈനി അബുബേക്കർ, അംഗങ്ങളായ രാജു എം. വർഗീസ്, ഷോബി ഐസക് (വൈസ് ചെയർ) എന്നിവരും സന്നിഹിതരായിരുന്നു. അഡൈ്വസറി കൗൺസിൽ ചെയർമാൻ വിജി എബ്രഹാമിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

ഫോമാ ജനറൽ സെക്രട്ടറി പോൾ പി. ജോസ്, ട്രഷറർ പ്രദീപ് നായർ, വൈസ് പ്രസിഡന്റ് സാമുവൽ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam