ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്ന കണ്ണികൾ : കൊച്ചിയിൽ 3 പേർ പിടിയിൽ

NOVEMBER 7, 2026, 9:28 AM

 കൊച്ചി:  സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്ന വൻ മാഫിയാ സംഘത്തിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി സൈബർ പോലീസും സൈബർ ഡോമും സംയുക്തമായി നടത്തിയ സൈബർ പട്രോളിംഗിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തിയത്.

 വിപിൻ വിൻസെന്റ് (32, പള്ളുരുത്തി), അജിത് വർഗീസ് (27, കുമ്പളങ്ങി), മുഹമ്മദ് റോഷൻ (26, പാലക്കാട്) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതിനിടെ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

 ബാങ്ക് അക്കൗണ്ട് നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മറ്റുള്ളവരെ പ്രലോഭിപ്പിച്ച് അവരുടെ പാസ് ബുക്കുകൾ, എ.ടി.എം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പുകാർക്ക് കൈമാറുന്ന ഇടനിലക്കാരാണ് ഇവർ. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. 

vachakam
vachakam
vachakam

 അറസ്റ്റിലായ വിപിൻ വിൻസെന്റിനെതിരെ കൂത്താട്ടുകുളം, അരൂർ പോലീസ് സ്റ്റേഷനുകളിലും, അജിത് വർഗീസിനെതിരെ വീയപുരം പോലീസ് സ്റ്റേഷനിലും സമാന കുറ്റകൃത്യങ്ങൾക്ക് കേസുകൾ നിലവിലുണ്ട്. ഇവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലുള്ള കേസുകളും പോലീസ് അന്വേഷിച്ചു വരികയാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam