കണ്ണൂർ: കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിത മുസ്തഫ പ്രചരിപ്പിച്ച വീഡിയോയ്ക്കെതിരെ പൊലിസിൽ പരാതി.
വീഡിയോയിൽ ഉൾപ്പെട്ട ബസിലെ യാത്രക്കാരിയാണ് കണ്ണൂർ സിറ്റി സൈബർ പൊലിസിനെ സമീപിച്ചത്.
വീഡിയോ ദൃശ്യങ്ങളിൽ തന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും, അതിനാൽ വീഡിയോ എത്രയും വേഗം നീക്കം ചെയ്യണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.
വീഡിയോ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് തന്റെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്നു. ജനങ്ങൾ വീഡിയോ തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഇത് നീക്കം ചെയ്യാൻ നടപടി വേണം. അതേസമയം, ഈ പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലിസിന് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്.
ഈ കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
