കൊച്ചി: നഗരയാത്രക്കാർക്ക് സന്തോഷവാർത്തയുമായി കൊച്ചി മെട്രോ. ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ കെ.എം.ആർ.എൽ പ്രഖ്യാപിച്ചു.
മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ 15 ശതമാനം നിരക്കിളവ് ലഭിക്കും. നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 10 ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് പുതുതായി 5 ശതമാനം കൂടി അനുവദിച്ചത്. 2026 ജനുവരി 26-ാം തീയതി മുതൽ യാത്രക്കാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി തുടങ്ങാം.
ഡിജിറ്റൽ വിപ്ലവത്തിനൊരുങ്ങി കൊച്ചി മെട്രോ: ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ചില്ലറ പൈസയെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനുമാണ് മെട്രോ ഡിജിറ്റൽ ടിക്കറ്റിംഗിന് ഊന്നൽ നൽകുന്നത്.
സ്റ്റേഷനുകളിലെ പ്രവേശന ഗേറ്റുകൾ ക്യാമറ അധിഷ്ഠിത ക്യൂആർ സ്കാനിംഗ് സംവിധാനത്തിലേക്ക് നവീകരിച്ചതോടെ ഫോണിലെ ക്യൂആർ കോഡ് പെട്ടെന്ന് സ്കാൻ ചെയ്യാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
