കൈക്കുഞ്ഞുമായി ആംബുലന്‍സിന് വഴിയൊരുക്കി; വനിത പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

JANUARY 24, 2026, 7:24 AM

അമരാവതി: തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അമുദല ജയശാന്തി എന്ന ട്രാഫിക് പൊലീസ് ചെയ്ത പ്രവര്‍ത്തിയില്‍ ആഭ്യന്തര മന്ത്രി നേരിട്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രംഗമ്പേട്ട പൊലീസ് സ്റ്റേഷനിലാണ് അമുദല ജയശാന്തി ജോലി ചെയ്യുന്നത്. തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അമുദല ജയശാന്തി ട്രാഫിക് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാണ്. ഡ്യൂട്ടിയിലുള്ളപ്പോഴല്ല ഇത് ചെയ്തത്.

കാക്കിനാഡ-സാമര്‍ലക്കോട്ട റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട സമയത്താണ് ജയ ശാന്തി അവിടെയെത്തുന്നത്. ആ സമയം അവര്‍ ഡ്യൂട്ടിയിലായിരുന്നില്ല. കൈയ്യില്‍ ചെറിയ കുഞ്ഞുമുണ്ടായിരുന്നു. അപ്പോഴാണ് രോഗിയുമായി വന്ന ഒരു ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ റോഡിന് നടുവിലിറങ്ങി അവര്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങുകയായിരുന്നു. കുഞ്ഞിനെ ഒരു കൈയ്യില്‍ പിടിച്ചുകൊണ്ട് തന്നെ വാഹനങ്ങള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവര്‍ ആംബുലന്‍സിന് സുഗമമായ പാതയൊരുക്കി.


ജയ ശാന്തിയുടെ ഈ പ്രവര്‍ത്തനം വൈറലായതോടെ ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി അനിത വംഗലപുടി ഇവരെ നേരിട്ട് അഭിനന്ദിച്ചു. ജയ ശാന്തിയെയും കുടുംബത്തെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ച മന്ത്രി, അവരെ നേരിട്ട് ആദരിക്കുമെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും ജയ ശാന്തിയെ അഭിനന്ദിക്കുകയും ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam