മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യതയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ടേം വ്യവസ്ഥ നടപ്പാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി എത്രമാത്രം പറയുന്നുവോ, അത്രമാത്രം ജനങ്ങൾ എതിരാകുമെന്നും, ഐക്യത്തെ ലീഗ് ഭയപ്പെടുന്നില്ലെന്നും പി.എം.എ സലാം അഭിപ്രായപ്പെട്ടു. സുജ ചന്ദ്ര ബാബുവിന് പിന്നാലെ കൂടുതൽ സിപിഐഎം നേതാക്കൾ ലീഗിലേക്ക് വരുമെന്നും ജനറൽ സെക്രട്ടറിയുടെ പറഞ്ഞു.
എസ്എൻഡിപി-എൻഎസ്എസ് ഐക്യം ലീഗിനെ ആശങ്കപ്പെടുത്തുന്നില്ല. സാമുദായിക സംഘടനകൾ ഐക്യപ്പെടുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
