'ആത്മാവിൽ പതിഞ്ഞ നിമിഷം'; പ്രധാനമന്ത്രി കാൽ തൊട്ട് വന്ദിക്കുന്ന ഫോട്ടോ പങ്കുവച്ച് ആശാ നാഥ്

JANUARY 23, 2026, 9:22 PM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തന്‍റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥ്. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു സംഭവം. 

മേയര്‍ വി വി രാജേഷിനൊപ്പം പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കാന്‍ എത്തിയ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് നരേന്ദ്ര മോദിയുടെ കാല്‍ തൊട്ടു വണങ്ങി. തൊട്ടു പിന്നാലെ അപ്രതീക്ഷിതമായി നരേന്ദ്ര മോദി തിരിച്ച് ആശാ നാഥിന്‍റെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. 

വികാരാധീനയായ ആശാ നാഥ് പിന്നാലെ കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്‍റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നുവെന്ന് ആശാ നാഥ് കുറിച്ചു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam