പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എതിർദിശയിൽ വന്നിടിച്ച കാറിന്റെ ഡ്രൈവർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു. അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ചതിനാണ് കേസ്.
ഇന്നലെ വൈകിട്ട് കോന്നി മാമൂട് വെച്ചായിരുന്നു അപകടം നടന്നത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.അപകടത്തിൽ പരിക്കേറ്റ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരം.
അതേസമയം, ഇടിച്ച കാറിൽ ഉണ്ടായിരുന്ന കൊല്ലം രണ്ടാംകുറ്റി സ്വദേശി നിയാസും കുടുംബവും ചികിത്സയിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
