അഞ്ച് ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും; കേരളത്തിൽ മോട്ടോർ വാഹന നിയമം കടുപ്പിക്കുന്നു

JANUARY 24, 2026, 5:08 AM

കൊച്ചി: സെൻട്രൽ മോട്ടോർ വാഹന ചട്ടത്തിലെ ഭേദഗതികൾ കേരളത്തിൽ കർശനമായി നടപ്പാക്കുന്നു. ഒരു വർഷത്തിനിടെ അഞ്ച് ട്രാഫിക് ചലാനുകൾ ലഭിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതാണ് പുതിയ വ്യവസ്ഥ. ഒരു ചലാൻ ലഭിച്ചാൽ 45 ദിവസത്തിനകം പിഴ അടയ്ക്കണം. ഈ സമയപരിധി കഴിഞ്ഞാൽ കർശന നടപടികൾ സ്വീകരിക്കും.

പിഴ കുടിശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത്തരം വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തടയുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ കുടിശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകും.

2026 ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. നിയമനടപടികൾ മുഴുവനായും വാഹനത്തിന്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനം ഓടിച്ചതെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും. ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയാണ് പുതിയ ഭേദഗതികളുടെ പ്രധാന ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam