തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഈ ഘട്ടത്തിൽ ഏകദേശം 10,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ വാർഷിക കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 10 ലക്ഷം ടിയുവിൽ നിന്ന് 50 ലക്ഷം ടിയുവായി ഉയരും. കൂടാതെ ക്രൂയിസ് കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന സൗകര്യങ്ങളും ഒരുക്കും.
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിഴിഞ്ഞം തുറമുഖം വലിയ മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം ശ്രദ്ധേയ കേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാനവധി വെല്ലുവിളികൾ നേരിട്ടെങ്കിലും പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തടസ്സങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങൾ തുടർന്നതിന്റെ ഫലമായാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
