കോഴിക്കോട്: സോഷ്യൽ മീഡിയയിലുണ്ടായ അധിക്ഷേപങ്ങൾക്ക് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഈ മാസം 27ന് വിധി പറയും. കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. ദീപക്കിന്റെ കുടുംബത്തിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ കെ.പി. രാജഗോപാൽ കോടതിയിൽ ഹാജരായി.
ഇതിനിടെ, ഷിംജിതക്കെതിരെ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകി. പ്രചരിച്ച വീഡിയോയിലൂടെ തന്റെ മുഖം പുറത്തുവിട്ടുവെന്നാരോപിച്ചാണ് സഹയാത്രികയായ യുവതി പരാതി നൽകിയത്. ജനുവരി 17നാണ് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തത്. പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് തന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട യുവതി, അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചാൽ മുഴുവൻ വിവരങ്ങളും വ്യക്തമാക്കാൻ തയ്യാറാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
