കാസർകോട്: മഞ്ചേശ്വരത്ത് നിന്ന് വീണ്ടും മത്സരിക്കാൻ കെ സുരേന്ദ്രൻ. മണ്ഡലത്തിൽ സജീവമാകാൻ സുരേന്ദ്രനോട് ബിജെപി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വിജയസാധ്യത കണക്കിലെടുത്ത് മഞ്ചേശ്വരത്ത് സുരേന്ദ്രനെ തന്നെ ബിജെപി പരിഗണിക്കുന്നുണ്ട്. 2016-ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മഞ്ചേശ്വരം ബിജെപിക്ക് വേണ്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ സുരേന്ദ്രൻ ഇത്തവണ മത്സരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 745 വോട്ടിനായിരുന്നു മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 2011ൽ മഞ്ചേശ്വരത്ത് ആദ്യമായി മത്സരിക്കാനെത്തിയ സുരേന്ദ്രൻ 5828 വോട്ടിന് മുസ്ലിം ലീഗിലെ പി ബി അബ്ദുൾ റസാഖിനോട് പരാജയപ്പെടുകയായിരുന്നു.
33.08 വോട്ട് ശതമാനത്തോടെ 43989 വോട്ടുകളായിരുന്നു 2011ൽ സുരേന്ദ്രൻ ഇവിടെ നേടിയത്. 2016ൽ മഞ്ചേശ്വരം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അവസാന നിമിഷമായിരുന്നു കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 89 വോട്ടിനായിരുന്നു സിറ്റിംഗ് എംഎൽഎ പി ബി അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
