ഡൽഹിയിൽ 40 ശതമാനം വായുമലിനീകരണത്തിന്റെ കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റ്: ടി.പി സെൻകുമാർ

JANUARY 24, 2026, 8:01 AM

കോഴിക്കോട്: ഡൽഹിയിലെ വായു മലിനീകരണത്തിന്റെ ഒരു കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ഇറാഖ്, സൗദി, കുവൈത്ത് എന്നീ മേഖലകളിൽ നിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഡൽഹിയിലും ഉത്തരേന്ത്യയിലും ഈ ശൈത്യകാലത്ത് പൊടിപടലങ്ങൾ നീങ്ങിപ്പോകാതെ കെട്ടിക്കിടക്കുകയാണ് എന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വായു മലിനീകരണം ഇന്ത്യയുടെ ജിഡിപിയുടെ ഒമ്പത് ശതമാനം വരെ ബാധിക്കുന്നുണ്ട്. ട്രംപിന്റെ രണ്ടാം വരവിലുള്ള താരിഫ് ജിഡിപിയുടെ ഒരു ശതമാനത്തെയാണ് ബാധിക്കുന്നത്. ഏകദേശം രണ്ട് ദശലക്ഷം ആളുകൾ വായുമലിനീകരണം മൂലം മരിക്കുന്നുണ്ട്. അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണ് വായുമലിനീകരണമെന്നും സെൻകുമാർ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

vachakam
vachakam
vachakam

മലിനീകരണം. പ്രത്യേകിച്ച് വായു മലിനീകരണംഇന്ത്യയുടെ ജിഡിപിയുടെ 9 ശതമാനം വരെ ബാധിക്കുന്നു എന്നാണ് കണക്ക്. ശ്രദ്ധിക്കുക. ട്രംപിന്റെ രണ്ടാം വരവിലുള്ള താരിഫ് കൊണ്ട് ഇന്ത്യയുടെ ജിഡിപിയുടെ 1 ശതമാനത്തെയാണ് ബാധിക്കുന്നത്. 

അതായത് അതിനേക്കാൾ 8 ശതമാനം കൂടുതൽ ജിഡിപിയെ ബാധിക്കുന്ന ഒന്നാണ് വായു മലിനീകരണം.അത് ഡൽഹിയിൽ മാത്രമല്ല നോർത്ത് ഇന്ത്യയിൽ ശൈത്യകാലത്തു പ്രത്യേകിച്ചും വരുന്ന മലിനീകരണം.

ഏകദേശം 2 ദശലക്ഷം ആളുകൾ ഇതുമൂലം മരിക്കുന്നുണ്ട്. ഇതുമൂലം 130 കോടി മനുഷ്യ പ്രയത്‌ന ദിനങ്ങളാണ് നഷ്ടപ്പെടുന്നത്.

vachakam
vachakam
vachakam

വാസ്തവത്തിൽ അടിയന്തിരമായി നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയമാണ് മലിനീകരണം എങ്ങനെ നിയന്ത്രിക്കാം എന്നുള്ളത്. വായു മലിനീകരണം ഡൽഹിയിൽ മാത്രമല്ല ഉത്തരേന്ത്യയിൽ പൊതുവെ ഉണ്ട് , നമുക്കറിയാം ലക്‌നൗവിൽ ഒരു ക്രിക്കറ്റ് മാച്ച് വച്ചിട്ട് അവിടെ ഉണ്ടായിരുന്ന മൂടൽമഞ്ഞു മൂലം അവിടെ മത്സരം മാറ്റിവെക്കേണ്ടി വന്നു. അപൂർവമായി ഇത്തരം സാഹചര്യങ്ങൾ  മുംബൈയിലോക്കെ കാണാറുണ്ട്. 

ഡൽഹിയിലൊക്കെ ഇത്രയും മലിനീകരനം ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ഹരിയാനയിലും പഞ്ചാബിലുമൊക്കെ കത്തിക്കുന്ന വൈക്കോൽ തീവെപ്പ് ആണ്. പിന്നെ ഡൽഹിയിലും മറ്റു സമീപ സംസ്ഥാനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ പുക , നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി , അവിടെയുള്ള വ്യവസായ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന പുകയും ഇതെല്ലാം കാരണമാണ്. 

ഇനിയുള്ളത്  കാലാവസ്ഥ  വ്യതിയാനം. അതുകൊണ്ട് എന്ത് സംഭവിക്കുന്നു എന്ന് വച്ചാൽ തഴെ തട്ടിൽ കിടക്കുന്ന പൊടിപടലങ്ങൾ ശൈത്യകാലത്ത്‌ എങ്ങും പോകാനാകാതെ അവിടെത്തന്നെ കൂടിക്കിടക്കുന്നു. അത് കാറ്റോ മഴയോ  മറ്റോ   ഉണ്ടെങ്കിൽ സ്ഥാനമാറ്റം വരികയോ മണ്ണിൽ ലയിച്ചു പോകുകയോ ചെയ്യും. അതാണ് വേനൽക്കാലത്തു സംഭവിക്കുന്നത്. അത് ശൈത്യകാലത്തു സംഭവിക്കില്ല. നമുക്ക് അത്ഭുതം തോന്നാം. കേൾക്കുമ്പോൾ അത്ഭുതം തോന്നാം , കാരണം ചിലപ്പോൾ 40 ശതമാനം ഡൽഹിയിലെ മലിനീകരണത്തിന്റെ കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റ് ആണെന്. ഇറാക്ക് , കുവൈറ്റ് , സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ  അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ചു വടക്കേ ഇന്ത്യയിൽ എത്തുന്നു.    ഡൽഹിയിലും ഉത്തരേന്ത്യയിലും ഈ ശൈത്യകാലത്തു പൊടിപടലങ്ങൾ നീങ്ങിപ്പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണ്. 

vachakam
vachakam
vachakam

ഉത്തരേന്ത്യയിൽ ഹിമാലയം ഉണ്ട് , അതുകൊണ്ടു ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ മേഖലയിലും ശൈത്യകാലത്തു വായുവിന്റെ സഞ്ചാരം കുറവാണ്. 

അതുകൊണ്ട് ഇതൊരു വലിയ പ്രശ്നമാണ്. അടിയന്തരമായി നമ്മുടെ രാജ്യം പരിഹരിക്കേണ്ട ഒരു കാര്യമാണിത്. ഡൽഹിയിലൊക്കെ ഇനി മത്സരങ്ങൾ സംഘടിപ്പിച്ചാൽ അത് നടത്താൻ പറ്റില്ല , കാരണം മറ്റ് രാജ്യങ്ങൾ അത് ബഹിഷ്കരിക്കും. കാരണം ഇത്രയും വായു മലിനീകരണം ഉള്ള ഒരു നഗരത്തിൽ മത്സരങ്ങൾ വച്ചാൽ ഒരു ദിവസം കൊണ്ട് തന്നെ അവരുടെ ശ്വാസകോശം പണിമുടക്കും ! 

അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിര ശ്രദ്ധ ആവശ്യമാണ്. അത് കൃത്രിമ മഴ പെയ്യിക്കുക, വൃക്ഷങ്ങൾ നടുകയും പിന്നെ ശാസ്ത്രീയമായ പഠനവും സാറ്റലൈറ്റ് മോണിറ്ററിങ്ങും ആവശ്യമാണ്.

വായു മലിനീകരണം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവും. നമ്മുടെ രാജ്യ തലസ്ഥാനത്തേക്ക് ആളുകൾ പോകാൻ മടിക്കും. അവിടെയുള്ള ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും , മരണ സംഖ്യ വർദ്ധിക്കും, കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. അങ്ങനെ കുറേയധികം കാര്യങ്ങളുണ്ട്. 

അതുകൊണ്ട് ഈ വിഷയത്തിന് അടിയന്തിര ശ്രദ്ധ ആവശ്യമുണ്ട്, സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കണം എന്നാണ് എന്റെ അപേക്ഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam