ജോൻപൂർ: എംബിബിഎസ് സീറ്റ് അഡ്മിഷൻ കിട്ടാൻ സ്വന്തം കാൽ മുറിച്ചുമാറ്റി യുവാവ്. ഉത്തർപ്രദേശിലെ ജോൻപൂരിലാണ് സംഭവം. ജനറൽ സീറ്റിൽ എംബിബിഎസ് സീറ്റ് നേടാനാവാതെ വന്നതോടെയാണ് സ്വന്തം കാൽ മുറിച്ച് മാറ്റി ഭിന്നശേഷിക്കാർക്കുള്ള റിസർവേഷൻ ക്വാട്ടയിൽ കയറിക്കൂടാൻ യുവാവ് ഈ സാഹസം കാട്ടിയത്.
തന്നെ അജ്ഞാതരായ ആളുകൾ ആക്രമിച്ചുവെന്നായിരുന്നു സൂരജ് ഭാസ്കർ എന്ന ഡി ഫാം ബിരുദധാരി വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഉത്തർപ്രദേശിലെ ഖാലിപൂർ സ്വദേശിയായ സുരാജ്യ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
ഡി ഫാം ബിരുദധാരിയായ യുവാവ് എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ജനുവരി 18 ന്, നിർമ്മാണത്തിലിരിക്കുന്ന അവരുടെ വീട്ടിൽ സൂരജ് തനിച്ചായിരുന്നു. അടുത്ത ദിവസമാണ് സൂരജിന്റെ കാൽ അറ്റ നിലയിൽ കണ്ടെത്തിയത്.
രാത്രിയിൽ അജ്ഞാതരായ രണ്ട് ആളുകൾ തന്നെ ആക്രമിച്ചതായി യുവാവ് വീട്ടുകാരോട് പറഞ്ഞു. ആക്രമണത്തിന് ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ബോധം വീണ്ടെടുത്തപ്പോൾ തന്റെ കാൽ നഷ്ടപ്പെട്ടതായി മനസ്സിലായെന്നും യുവാവ് വീട്ടുകാരോട് വിശദീകരിച്ചു.
സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് എടുക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ മൊഴിയിലെ ചില കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് സംഭവത്തിലെ വസ്തുത പുറത്ത് കൊണ്ട് വന്നത്. അനസ്തീഷ്യ സൂചികളും സിറിഞ്ചുകളും കട്ടിംഗ് മെഷീനും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് കണ്ടെത്താനും സാധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
