കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കണ്ണൂരിൽ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി ചോദിച്ചാൽ താൽപ്പര്യം അറിയിക്കുമെന്നും പാർട്ടി ചോദിക്കുമെന്നാണ് വിശ്വസിക്കുന്നെതെന്നും കെ. സുധാകരൻ പറഞ്ഞു.
കണ്ണൂർ മണ്ഡലം പിടിച്ചെടുക്കാൻ കെ. സുധാകരനെ ഇറക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസിലെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. സുധാകരൻ മത്സരിക്കില്ലെങ്കിൽ മാത്രം മറ്റുള്ളവരെ പരിഗണിച്ചാൽ മതിയെന്ന അഭിപ്രായവും ഉയർന്നിരുന്നു.
കെ. സുധാകരനും സിപിഐഎമ്മും നേർക്കുനേർ പോരാടാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. സുധാകരനല്ലെങ്കിൽ ടി.ഒ. മോഹനൻ, റിജിൽ മാക്കുറ്റി എന്നിവർക്കാണ് സാധ്യത കൂടുതൽ. കോർപ്പറേഷനിലെ അനുകൂല തരംഗത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് എസ്സിൽ നിന്ന് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
