തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ഒരു വയസ്സുകാരന്‍റെ കൊലപാതകത്തിൽ പ്രതിയായ പിതാവ് ഷിജിൻ കൊടും ക്രിമിനലെന്ന് പൊലീസ്. ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷിജിന്‍റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്.
പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും, സെക്സ് ചാറ്റിനും താൻ തടസ്സം നിന്നതിന്‍റെ പകയും ഷിജിൻ കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ ഒരു വയസുകാരനായ കുഞ്ഞ് ഉണർന്ന് കരഞ്ഞു. ഇതോടെ ഷിജിൻ കുഞ്ഞിനെ മർദ്ദിച്ചു. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലർച്ചെ ദേഹാസ്വസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നൽകി.
ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്സ് ചാറ്റ് ആപ്പുകളിൽ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്സ് ചാറ്റ് ചെയ്യാൻ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
