തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരവും കുറക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം.
വലിപ്പമുള്ള ബാഗുകൾ ഒഴിവാക്കണമെന്നത് മുതൽ ടൈം ടേബിൾ പുനഃക്രമീകരണം വരെയുള്ള ശുപാർശകളാണ് എസ്‌സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ടിലുള്ളത്. എസ്‌സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ട് പ്രകാരം വിദ്യാർഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം ശരീരഭാരത്തിൻ്റെ 10 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല.
15 ശതമാനത്തിന് മുകളിൽ ഭാരം എത്തുന്നത് അപകടകരമാണെന്നാണ് കണ്ടെത്തൽ. സർവ്വേ നടത്തിയ വിദ്യാർഥികളിൽ 27.12 ശതമാനം, ഭാരക്കൂടുതൽ മൂലം സ്കൂളിൽ പോകാൻ മടുപ്പ് തോന്നാറുണ്ട് എന്ന് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
