കൊച്ചി: എംബിബിഎസുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ‘ഡോ.’ പദവി എന്ന് ഹൈക്കോടതി. മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമായി നിയമപരമായി ‘ഡോ.’ പദവി നീക്കിവെച്ചിട്ടില്ല. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ‘ഡോക്ടര്‍’ എന്ന് പേരിനൊപ്പം ചേര്‍ക്കാം.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിഷേയന്‍ ( ഐഎംഎ ) സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതി വിധി. സംസ്ഥാനത്ത് വ്യാപകമായി ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും ഡോ. എന്ന പേരിലാണ് ചികിത്സ നടത്തുന്നതെന്നും ഇങ്ങനെ ചികിത്സ നടത്താന്‍ അധികാരമില്ലെന്നുമാണ് ഐഎംഎ വാദം.
വെറും സഹായികള്‍ മാത്രമാണ് ഇവരെന്നും ഐഎംഎ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഐഎംഎയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും രോഗനിര്‍ണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
