വാഷിംഗ്ടണ്‍: ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് നടത്തുന്ന കുടിയേറ്റ നിരോധന നടപടികളുടെ ഭാഗമായി മിനിയാപിലിസില്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മിനിയപ്പലിസ് നഗരത്തില്‍ ഒരു വാഹനപരിശോധനയ്ക്കിടെയാണ് 51 വയസുകാരന്‍ ഇമിഗ്രേഷന്‍ ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വെടിയേറ്റ ഉടന്‍ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ സംഘം അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു. കൊല്ലപ്പെട്ട വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൊല്ലപ്പെട്ട വ്യക്തിയുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നും അയാളെ നിരായുധനാക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്തിന് സമീപം യുഎസ് പൗരത്വമുള്ള റെനെ നിക്കോള്‍ ഗുഡ് എന്ന യുവതി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഈ സംഭവം നഗരത്തില്‍ വലിയ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്.
മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് വൈറ്റ് ഹൗസുമായി സംസാരിച്ചതായും സംസ്ഥാനത്തെ ഫെഡറല്‍ കുടിയേറ്റ നിരോധനം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
