കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.
മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടതെന്നും, ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയതെന്നും ഷിബു ബേബിജോൺ പറഞ്ഞു. അതിനു കാരണം ബിജു രാധകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്.
ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വം. ഗണേഷിന്റെ കയ്യിലുള്ളതെന്താണെന്നു പറയട്ടെ. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
