കൽപറ്റ: മാനന്തവാടി മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ഇത്തവണയും മന്ത്രി ഒ.ആർ കേളുവിനെ തന്നെ കളത്തിലിറക്കിയേക്കും. 9000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ കേളു മണ്ഡലത്തിൽ നിന്നും വിജയിച്ചത്.
2016ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ മന്ത്രി കൂടിയായ പി.കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ഒ.ആർ കേളു എൽഡിഎഫ് എംഎൽഎയായി മാനന്തവാടി മണ്ഡലത്തിൽ നിന്നും വിജയിച്ചത്.
1,307 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ 9287 വോട്ടിന്റെ ഭൂരിപക്ഷമായി ഉയർത്താൻ കേളുവിനായി. രണ്ടാം പിണറായി മന്ത്രിസഭയിലെ പട്ടികജാതി വികസന മന്ത്രി കൂടിയാണ് കേളു. ഇത്തവണയും കേളുവിനെ തന്നെ മത്സരിപ്പിക്കാൻ ആണ് പാർട്ടി ആലോചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
