'ഇലോണ്‍ മസ്‌കി'ന്റെ വിവാഹ വാഗ്ദാനത്തില്‍ മുംബൈ സ്വദേശിനിയ്ക്ക് 16 ലക്ഷം നഷ്ടമായി; ഫ്‌ളൈറ്റ് ടിക്കറ്റിന് കാശ് ചോദിച്ചതോടെ തട്ടിപ്പ് പുറത്തായി 

JANUARY 24, 2026, 8:22 PM

മുംബൈ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കാണെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്നും 16 ലക്ഷത്തിലേറെ രൂപ കവര്‍ന്നു. 40 വയസുകാരിയായ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയുമായി എക്‌സിലൂടെ പ്രണയത്തിലായ അജ്ഞാതന്‍ താന്‍ ഇലോണ്‍ മസ്‌ക് ആണെന്നും കല്യാണം കഴിച്ചു യുഎസിലേക്ക് കൊണ്ടുപോകാമെന്നും പറയുകയായിരുന്നു. വീസ കാര്യങ്ങള്‍ ശരിയാക്കാന്‍ ജയിംസ് എന്നയാളെ വ്യാജന്‍ യുവതിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. 

വീസ പ്രക്രിയ ലളിതമാക്കാനാണെന്ന വ്യാജേന ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും അതിന്റെ കോഡുകള്‍ പങ്കുവയ്ക്കാനും ജയിംസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ മാസം വരെ 16.34 ലക്ഷം രൂപയാണ് യുവതി ഗിഫ്റ്റ് കാര്‍ഡുകള്‍ക്കായി മാത്രം ചെലവാക്കിയത്. യുഎസ് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം മാതാപിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam