വീട് കയറി യുവാക്കളുടെ ആക്രമണം.

JULY 29, 2026, 12:34 AM

 കോഴിക്കോട്:  താമരശ്ശേരി ഈങ്ങാപ്പുഴയിൽ വീട് കയറി യുവാക്കളുടെ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. 

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിന്‍റെ സുഹൃത്തുക്കളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അതിക്രമത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അടിവാരം വള്ളിയാട് സ്വദേശി 19 വയസുള്ള മിസ്ബാഹുൾ ഒന്നരവര്‍ഷമായി ഫോണിലൂടെയും ഇൻസ്റ്റഗ്രാം വഴിയും ബന്ധമുള്ള പെൺകുട്ടിയുടെ മുറിയിൽ കയറുകയായിരുന്നു.

vachakam
vachakam
vachakam

ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പ്രതി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തി. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം പെൺകുട്ടിയുടെ അമ്മയെ മര്‍ദ്ദിക്കുകയും നൈറ്റി വലിച്ചുകീറുകയും ചെയ്തു.

അമ്മയുടെ സഹോദന്‍റെ തലയിൽ കമ്പി കൊണ്ടടിക്കുകയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കാലിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛനും മുറിവേറ്റു. സഹോദരനെ ചുമരിലിടിപ്പിച്ച് പരിക്കേൽപ്പിച്ചു. കുടുംബത്തെ ആക്രമിച്ചതിന് ശേഷം മിസ്ബാഹുളിനെ രക്ഷപ്പെടുത്തി ആറംഗ സംഘം കടന്നുകളഞ്ഞു. മിസ്ബാഹുളിനെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam