സെക്യൂരിറ്റിയെ പൂട്ടിയിട്ടശേഷം എസി കത്തിച്ചു: തൃശൂര്‍ മെഡിക്കൽ കോളേജിൽ യുവാവിന്‍റെ അതിക്രമം

MAY 16, 2025, 1:19 AM

തൃശൂര്‍: തൃശൂര്‍ മെഡിക്കൽ കോളേജിൽ യുവാവിന്‍റെ അതിക്രമം.  ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. മെഡിക്കൽ കോളേജ് അലുംമിനി ഓഡിറ്റേറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

 മെഡിക്കൽ കോളേജിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ യുവാവ് സെക്യൂരിറ്റിയെ പൂട്ടിയിട്ടശേഷം എസി കത്തിച്ചു. ഇന്ന് രാവിലെയാണ് യുവാവ് ഗ്യാസ് സിലിണ്ടറുമായി സ്ഥലത്തെത്തിയത്.

ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ മുതൽ സര്‍ജൻമാരുടെ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് സംഭവം. കയ്യിൽ ചുറ്റികയും ഗ്യാസ് സിലിണ്ടറുമായി എത്തിയ യുവാവാണ് സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടശേഷം ഗ്ലാസ് അടിച്ചുതകർത്തത്. 

vachakam
vachakam
vachakam

ഇതിനുശേഷം ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് എസി കത്തിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ എത്തി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു.

അക്രമശ്രമത്തിനിടെ കയ്യിൽ പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam