കോട്ടയം ചിങ്ങവനത്ത് വയോധികയെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു പോലീസ്. കുറിച്ചി സചിവോത്തമപുരം കോളനിയിലെ താമസക്കാരനായ നിധിൻ ചന്ദ്രനാണ് വൃദ്ധയെ ആക്രമിച്ചതിനെ തുടർന്ന് പോലീസിന്റെ പിടിയിലായത്.
സമീപവാസിയായ വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെ ആക്രമിക്കുകയായിരുന്നു ഇയാൾ എന്നാണ് പോലീസ് പറയുന്നത്. ഈ സ്ത്രീയുടെ മകനെ നിതിൻ നേരത്തെ മർദിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തെ തുടർന്നായിരുന്നു വീട് കയറിയുള്ള ആക്രമണം.
വൃദ്ധയെ ആക്രമിച്ചത് കൂടാതെ വീട്ടിനുള്ളിലെ പാത്രങ്ങൾ നശിപ്പിച്ച നിതിൻ ചന്ദ്രൻ, അലമാരക്കുള്ളിലിരുന്ന വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്