കൊല്ലം: ആർഎസ്പിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം.
ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറിയായിരുന്ന സനോഫറിനെ ആർഎസ്പിയിലെടുത്തതിന് പിന്നാലെയാണ് വിമർശനം.
ആർഎസ്പി യൂദാസിന്റെ വേണം അണിയുകയാണെന്നും സിപിഐഎം ക്രിമിനലുകൾക്ക് രാഷ്ട്രീയ അഭയം നൽകുന്നത് പ്രതിസന്ധി കാലഘട്ടത്തിൽ കൂടെ നിന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരോടുള്ള വഞ്ചനയാണെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
ആർഎസ്പി പിണറായിസം പ്രത്യയശാസ്ത്രമാക്കുന്നത് അപഹാസ്യം. താനമടക്കമുള്ളവരെ ക്രൂരമായി മർദ്ദിച്ച സംഘത്തിലുണ്ടായിരുന്നയാളെ ആർഎസ്പി സ്വീകരിച്ചത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്ല്യമാണ്.
ആർഎസ്പി ഉൾപ്പെടെയുള്ളവർ ഇപ്പോൾ അനുഭവിക്കുന്ന അധികാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ചോരയൊഴുക്കി സമരം ചെയ്തതാണെന്ന് ഓർക്കണം. നിയമസഭ തിരഞ്ഞെടുപ്പിൽ ആർഎസ്പി സ്ഥാനാർത്ഥികളുടെ ഇടവും വലവും ഉണ്ടായിരുന്നത് കോൺഗ്രസുകാരാണെന്നും വിഷ്ണു സുനിൽ പന്തളം രൂക്ഷമായി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
