ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എആർ കണ്ണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം പി പ്രവീണിന് സീറ്റ് നൽകിയില്ല. മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് കണ്ണൻ.
അതേസമയം, സ്ഥാനാർത്ഥി നിഷേധത്തിൽ അതൃപ്തിയുമായി എംപി പ്രവീൺ രംഗത്തെത്തി. പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദനയെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
നിലവിൽ സീറ്റുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
