പൊറോട്ടയ്ക്ക് ചൂട് ഇല്ലെന്ന കാരണം പറഞ്ഞ് ഹോട്ടൽ അടിച്ചുതകർത്തു

FEBRUARY 16, 2026, 9:24 PM

കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കോഴിക്കോട് പുറമേരിയിലാണ് സംഭവം. 

വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റ ഉടമസ്ഥതയിലുള്ള ബിരിയാണി ഡേയ്‌സ് എന്ന ഹോട്ടലാണ് യുവാവ് ആക്രമിച്ചത്. വെള്ളക്കുപ്പികൊണ്ട് സാദിഖിനെ അടിക്കുകയും ചെയ്തു.

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു.

vachakam
vachakam
vachakam

വൈകിട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam