മലപ്പുറം: 13കാരനെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ മാസം 23 നായിരുന്നു 13 കാരന് മർദനമേറ്റത്. മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കുട്ടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സഹപാഠിയുടെ പിതാവ് ബൈക്കിലെത്തി ക്രൂരമായി മർദിക്കുകയായിരുന്നു.
കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മർദനം. സൈക്കിൾ ചെയിൻ ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കാലുപിടിച്ച് വലിച്ച് താഴെയിടുകയും ചെയ്തു.മർദനത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.തുടർന്ന് വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പിന്നീട് കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുകയും ശ്വാസതടസ്സമുൾപ്പടെയുള്ളവ അനുഭവപ്പെടുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
