ചങ്ങനാശ്ശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോടനുബന്ധിച്ച് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ ചങ്ങനാശ്ശേരി യുവജനവേദിയുമായി കൈകോർത്ത് യുവതീയുവാക്കളുടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17 -ാം തിയതി ഞായറാഴ്ച രാവിലെ 7.30ന് ചരിത്രമുറങ്ങുന്ന ചങ്ങനാശേരി മാർക്കറ്റിന് സമീപമുള്ള ബോട്ട് ജെട്ടിയിലെ അഞ്ചുവിളക്കിന്റെ ചുവട്ടിൽ നിന്നും ആരംഭിച്ച് മുനിസിപ്പൽ ജംങ്ഷനിൽ സമാപിക്കുന്ന കൂട്ടയോട്ടത്തിൽ 300ലധികം യുവജനങ്ങൾ പങ്കെടുക്കുമെന്ന് ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ് അറിയിച്ചു.
യുവജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്ന ചങ്ങനാശ്ശേരി യുവജനവേദി ഫോമാ സംയുക്ത കൂട്ടയോട്ടത്തോടനുബന്ധിച്ചുള്ള യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ് നേതാവ് വി.ജെ ലാലി, ഡി.വൈ.എസ്.പി ഉൾപ്പെടെ സാംമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെ വ്യക്തിത്വങ്ങൾ സാന്നിധ്യമറിയിക്കുമെന്ന് യുവജനവേദി ഭാരവാഹികളായ സജാദ് (ചങ്ങനാശേരി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി), പൊതുപ്രവർത്തകനായ അരുൺ ബാബു എന്നിവർ അറിയിച്ചു.
''കേരളത്തിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ എന്നും സജീവമായ ഇടപെടലുകൾ നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയെന്ന നിലയിൽ നാട്ടിലെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരെ ശബ്ദിക്കുകയെന്നത് ഫോമായുടെ കർത്തവ്യമാണ്. സംഘടനയുടെ 2025 -26 ഭരണ സമിതി ചങ്ങനാശ്ശേരി യുവജനവേദിയുമായി സഹകരിച്ച് നടത്തുന്ന ഈ 2കെ റൺ എന്ന ബോധവൽക്കരണ പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു...'' ഷാലു മാത്യു പുന്നൂസ് പറഞ്ഞു.
ബഹുജന പങ്കാളിത്തത്തോടെയുള്ള ഈ ലഹരി വിരുദ്ധ കൂട്ടയോട്ടത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ആശംസിച്ചു.
എ.എസ് ശ്രീകുമാർ ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്