യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തി

OCTOBER 6, 2025, 8:28 PM

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ബാറിന്‍റെ പാർക്കിംഗ് കോമ്പോണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

നെടുമങ്ങാട് സഫാരി ബിയർ ആൻഡ് വൈൻ പാർലറിന്‍റെ പാർക്കിംഗ് കോമ്പോണ്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ യുവാവിനെ ആദ്യം കാണുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.  മരണ കാരണം എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam