കൊല്ലം: വാക്കുതര്‍ക്കത്തിനിടെ സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് സ്വദേശിയായ രഘു (56)വാണ് മരിച്ചത്.
ഓച്ചിറ ചങ്ങന്‍കുളങ്ങര പള്ളത്തേരില്‍ പരേതനായ രാജന്റെ ഭാര്യ പ്രസന്നയെയാണ് രഘു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രസന്നയുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം രഘുവും പ്രസന്നയും ഏറെ നാളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ടുപോയതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.
തര്‍ക്കത്തിനിടെ രഘു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആളിക്കത്തിയ തീ രഘുവിന്റെ ശരീരത്തിലേക്കും പടര്‍ന്നു.
ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
