മുതലപ്പൊഴിയിലും വിഴിഞ്ഞതും വള്ളം മറിഞ്ഞുണ്ടായ അപകടം: കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

AUGUST 1, 2026, 9:06 PM

 തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചിൽ തുടരുന്നു. 

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകൾ മറിഞ്ഞാണ് മേഖലയിൽ അപകടമുണ്ടായത്.    ബോട്ടുകളിലെ മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. നിലവിൽ കാണാതായവരെ എത്രയും വേഗം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. 

മോശം കാലാവസ്ഥയും ശക്തമായ കടൽക്ഷോഭവും കാരണം തിരച്ചിൽ ദുഷ്‌കരമായിരിക്കുകയാണ്.  അഞ്ചുതെങ്ങ് സ്വദേശികളായ ഫ്രീമോൺ, ഷിജിൻ എന്നിവരെയാണ് കാണാതായത്.

vachakam
vachakam
vachakam

അപകടത്തിൽപ്പെട്ട വള്ളം അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥയിലുള്ളതാണ്.   പുല്ലുവിള സ്വദേശികളായ ജോൺ മാത്യാസ്, അടിമലത്തുറ സ്വദേശി ആന്റണി എന്നിവരെയും കണ്ടെത്താനുണ്ട്. 

  മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രിയോടെ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam