കനത്ത മഴയ്ക്ക് പിന്നാലെ കൃഷി നാശം; കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

AUGUST 1, 2026, 8:40 PM

 തിരുവനന്തപുരം: സംസ്ഥാനത്ത്  പ്രതികൂല കാലാവസ്ഥയെ  തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.  

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 

മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാവുന്നതാണ്. 

vachakam
vachakam
vachakam

 കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കർഷകർക്ക് കൃഷി വകുപ്പിന്റെ AIMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

ഇതിനായി www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച വിളകളുടെയും വിവരങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ബന്ധപ്പെട്ട ജില്ലാതല കൺട്രോൾ റൂമുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.


vachakam
vachakam
vachakam

ബന്ധപ്പെടേണ്ട നമ്പറുകൾ

തിരുവനന്തപുരം -9383470086 93834707002

കൊല്ലം- 9383470318 93834707703

vachakam
vachakam
vachakam

ആലപ്പുഴ- 9383470561 9383471108  

കോട്ടയം - 9383470704 9383471300  

പത്തനംതിട്ട- 9383470499 9383470900  

എറണാകുളം- 9383471150 9383471500  

ഇടുക്കി- 9383470821 9383471400  

തൃശ്ശൂർ- 9383473242 9383471600  

പാലക്കാട്- 9383471457 9383471700 

മലപ്പുറം- 9383471618 9383471800 

കോഴിക്കോട്- 9383471779 9383471900 

വയനാട്- 9383471912 9383472442  

കണ്ണൂർ- 9383472028 9383472300  

കാസർകോട്- 9383471961 9383472400 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam