പത്തനംതിട്ട ജില്ലയിൽ പെയ്തിറങ്ങിയത് അതിതീവ്രമഴ 

AUGUST 1, 2026, 8:53 PM

പത്തനംതിട്ട:   പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്തത് അതിതീവ്രമഴ. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെയുള്ള സമയത്തിനിടെ വടശേരിക്കരയിൽ 361 മില്ലിമീറ്റർ മഴയാണു പെയ്തത്. 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിലധികം മഴ പെയ്യുന്നതിനെയാണ് അതിതീവ്രമഴ എന്നു പറയുന്നത്. ബംഗാൾ ഉൾക്കടലിലും മധ്യപ്രദേശിനു മീതേയും ന്യൂനമർദവും തുടർന്നു ന്യൂനമർദപാത്തിയും സജീവമായതാണു മഴ കനക്കാൻ ഇടയാക്കിയത്. 

ഇതിൽ 300 മില്ലിമീറ്ററും രാത്രി 9നും രാവിലെ 6നും ഇടയിലാണു പെയ്തത്. സംസ്ഥാനത്തു തന്നെ സമീപകാലത്ത് ഒരു ദിവസം ലഭിച്ച ഉയർന്ന മഴയാണിത്. 

അത്തിക്കയത്ത് 357 മില്ലിമീറ്ററും ആങ്ങമൂഴിയിൽ 307 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഇവ ദുരന്ത നിവാരണ വിഭാഗവുമായി സഹകരിക്കുന്ന സ്വകാര്യ വ്യക്തികളുടെ മഴമാപിനികളിൽ രേഖപ്പെടുത്തിയതാണ്.  

vachakam
vachakam
vachakam

 കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ളാഹയിൽ‍ 248 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കക്കി– 242, വെൺകുറിഞ്ഞി– 207, റാന്നി ചേത്തയ്ക്കൽ– 191 എന്നിവിടങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam