മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ 10.92 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പെന്നും 11.93 മീറ്ററാണ് അപകടനിലയെന്നും അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെയുള്ള കണക്കുകൾ പ്രകാരം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.71 മീറ്ററിലെത്തി.
തൊടുപുഴയാറിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 11.79 മീറ്റർ അപകടനിലയുള്ള ഇവിടെ നിലവിൽ 12.63 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കാളിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിൽ ഉയരുകയാണ്. നിലവിൽ 13.89 മീറ്ററിലെത്തിയ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 13.10 മീറ്റർ പിന്നിട്ടുകഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
