പുനലൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലക്കേസില്‍ കോടതി വെറുതെവിട്ട യുവാവ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ ചെമ്മന്തൂര്‍ പ്ലാവിളക്കുഴിയില്‍ വീട്ടില്‍ എന്‍. ഷിനുമോനാ(29)ണ് മരിച്ചത്. താമസിക്കുന്ന ഫ്‌ളാറ്റിന് പിന്‍ഭാഗത്തെ തോട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെമ്മന്തൂര്‍ കോളജ് ജങ്ഷനില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തില്‍ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. ഫ്‌ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവില്‍ നിന്ന് വീണതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2018 ല്‍ പുനലൂരിലെ കെവിന്‍ കൊലക്കേസില്‍ ഷിനുമോന്‍ പ്രതി ചേര്‍ക്കപ്പെടുകയും വിചാരണക്കൊടുവില്‍ കോടതി വെറുതെവിടുകയും ചെയ്തിരുന്നു
തോടിനോടു ചേര്‍ന്നുള്ള മൂന്നുനില ഫളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഫ്‌ളാറ്റിന് മുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
